മോഹന്‍ലാലും സുചിത്രയും മകന്‍ നായകനാകുന്ന സിനിമയുടെ സെറ്റിലെത്തിയ വീഡിയോ വൈറല്‍

By praveenprasannan.23 05 2020

imran-azhar

മലയാളത്തിന്റെ അഭിമാനമായ സൂപ്പര്‍താരം മോഹന്‍ലാല്‍ മകന്‍ പ്രണവ് നായകനാകുന്ന സിനിമയുടെ സെറ്റിലെത്തി. 'ഹൃദയം' എന്ന സിനിമയുടെ ലൊക്കേഷനില്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് താരമെത്തിയത്. സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ച വീഡിയോ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യന്‍ പങ്കുവച്ചു.ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസനും അണിയറപ്രവര്‍ത്തകരുമായി മോഹന്‍ലാല്‍ സംസാരിക്കുന്നത് വിഡിയോയിലുണ്ട്. ഹൃദയത്തില്‍ പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികാനായകന്മാര്‍. വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥയും എഴുതിയത്.മെറിലാന്‍ഡ് സിനിമാസ് നാല്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.ബൈജു സന്തോഷ്, അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

OTHER SECTIONS