ഒടിയന് വേണ്ടി ശരീരഭാരം കുറയ്ക്കുമെന്ന് മോഹന്‍ലാലിന്‍റെ ഉറപ്പ്

By praveen prasannan.14 Sep, 2017

imran-azhar

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ നായകനായ ഒടിയനെ കാത്തിരിക്കുന്നത്. ഇപ്പോള്‍ പാലക്കാട് രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

ഒടിയന്‍ മാണിക്യനെന്ന കഥാപാത്രത്തിന് ആരെക്കാളും ഉയരത്തില്‍ ചാടാനും ഓടാനും കഴിയും. മോഹന്‍ലാല്‍ ഇതിനായി ശരീരഭാരം 15 കിലോ കുറയ്ക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നത്.

ഒടിയന്‍ മാണിക്യന്‍റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. മുപ്പത് വയസുള്ള മാണിക്യനെ അവതരിപ്പിക്പോള്‍ ശരിരഭാരം കുറയ്ക്കേണ്ടി വരും.

മുപ്പതുവയസുള്ള മാണിക്യനെ അവതരിപ്പിക്കേണ്ട ഘട്ടമെത്തുന്പോള്‍ തടി കുറയ്ക്കുമെന്ന് ഉറപ്പ് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. പ്രകാശ് രാജാണ് വില്ലന്‍. ശ്രീകുമാര്‍ മേനോനാണ് സംവിധാനം.

loading...

OTHER SECTIONS