രണ്ടാമൂഴത്തില്‍ മോഹന്‍ലാലിന്‍റെ പ്രതിഫലം 60 കോടി രൂപ

By praveen prasannan.22 Apr, 2017

imran-azhar

എം ടിയുടെ രണ്ടാമൂഴം എന്ന പ്രശസ്ത നോവല്‍ ചലച്ചിത്രമാകുന്നത് വലിയ വാര്‍ത്തയായിരിക്കുകയാണ്. രാജ്യമെന്പാടും ഇത് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.

മഹാഭാരതം എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്. ആയിരം കോടി രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന ചിത്രം വാര്‍ത്തയാവുക സ്വാഭാവികം.

പ്രധാന കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന സൂപ്പര്‍ താരം മോഹന്‍ലാലിന് 60 കോടി രൂപ പ്രതിഫലം ലഭിക്കുമെന്നാണ് അറിയുന്നത്. ഇതോടെ പ്രതിഫലത്തില്‍ മോഹന്‍ലാല്‍ സല്‍മാന്‍ ഖാനൊപ്പം എത്തുകയാണ്.


ഒന്നരവര്‍ഷമാണ് മോഹന്‍ലാല്‍ ചിത്രത്തിനായി മാറ്റിവയ്ക്കുന്നത്. സാഹസിക രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരും. ഈ കാലയളവില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാനുമാവില്ല.


മലയാളത്തില്‍ മോഹന്‍ലാല്‍ മൂന്ന് മൂന്നരക്കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. തമിഴില്‍ ജില്ല എന്ന ചിത്രത്തിന് അഞ്ച് കോടി താരം പ്രതിഫലം വാങ്ങിയപ്പോള്‍ തെലുങ്ക് ചിത്രം ജനതാ ഗാരേജിനായി ആറ് കോടിയാണ് വാങ്ങിയത്. മഹാഭാരതം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുക്കുന്നുണ്ട്.


ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പണം മുടക്കുന്നത് പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ്.

OTHER SECTIONS