By praveen prasannan.13 Jan, 2018
ഹൃതിക് റോഷന് മലയാളികള്‍ക്കും പ്രിയങ്കരനാണ്. ഹൃതികിന്റെ കഹോ നാ പ്യാര് ഹെ കേരളക്കരയിലും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
ജനുവരി 10ന് താരത്തിന്റെ ജന്മദിനമായിരുന്നു. ആരാധകരും അഭ്യുദയകാംക്ഷികളും സാമൂഹ്യ മാധ്യമത്തിലൂടെ താരത്തിന് ജന്മദിനാംശസകള്‍ നേരാന്‍ മല്‍സരിക്കുകയായിരുന്നു.
എന്നാല്‍ പ്രത്യേകതയുളള ഒരു ജന്മദിനാശംസയും താരത്തെ തേടിയെത്തി. ആരാണെന്നോ? മലയാളികളുടെ സ്വന്തം ലാലേട്ടന്റെ.
ലാലേട്ടന്റെ ആശംസയ്ക്ക് ഹൃതികിന്റെ പ്രതികരണം വിനയതോടെയായിരുന്നു.സര്, തനിക്ക് ആശംസ നേരാന്‍ സൌമനസ്യം കാട്ടിയതിന് വളരെയധികം നന്ദിയെന്നാണ് ഹൃതിക് പ്രതികരിച്ചത്.