ലാലേട്ടനെ മാസ്സ് എന്റെർറ്റൈനെർ മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുന്നു

By santhisenanhs.11 08 2022

imran-azhar

 

മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകനു ശേഷം മോഹൻലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. പുലിമുരുകന്റെ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. മോണ്‍സ്റ്ററിന്റെ റിലീസ് സംബന്ധിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

പൂജ ഹോളിഡേയ്‍ക്ക് ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‍തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.

 

ജീത്തു ജോസഫിന്റെ ചിത്രമായ റാമില്‍ ആണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രം തുടങ്ങുന്നുവെന്ന് ജീത്തു ജോസഫ് തന്നെയാണ് അടുത്തിടെ അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് സാമൂഹ്യമാധ്യമത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നുന്നു. തൃഷയാണ് റാം എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.

 

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് ബറോസ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.

OTHER SECTIONS