തട്ടീം മുട്ടീം സീരിയല്‍ താരം സാഗര്‍ സൂര്യന്റെ അമ്മ മിനി സൂര്യൻ (45) അന്തരിച്ചു

By Online Desk.13 06 2020

imran-azhar

 

 

മലയാളത്തിലെ തട്ടീം മുട്ടീം ജനപ്രിയ പരമ്പരയിൽ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗർ സൂര്യന്റെ അമ്മ അമ്മ മിനി സൂര്യൻ (45) അന്തരിച്ചു. സീരിയലിൽ ആദി എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്ന മനീഷയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

 

മനീഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...


ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാർത്ത കേട്ടാണു .... തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryan ന്റെ അമ്മ മിനി സൂര്യൻ (45 വയസ്സു) ഇന്നലെ രാത്രി മരണപ്പെട്ടു .. 'അമ്മ എന്നല്ലാതെ ഒരിക്കല്പൊലും ആ മോൻ എന്നെ വിളിചിട്ടില്ല .. അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം ... പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്നേഹമെന്നു ... സാഗറിനു അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന്‌ എനിക്ക് തോന്നിയിട്ടുണ്ട് ......പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ ... ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ .... നിശ്ശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളു ..

 

OTHER SECTIONS