By Sooraj Surendran .26 06 2020
തന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഉഗ്രൻ സമ്മാനവുമായി പ്രിയ താരം സുരേഷ് ഗോപി. മാത്യു തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തിലെ പ്രിയ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, തുടങ്ങിയവർ ചേർന്നാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇനിയും പേരിടാത്ത ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്നാണ്. "കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്..! എന്നൊരു മാസ് ഡയലോഗിനൊപ്പമാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
ഷിബിൻ ഫ്രാൻസിസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധ്യതിരുവിതാംകൂറിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകർക്കും, സിനിമ ആസ്വാദകർക്കും ഒരു പോലെ നൽകുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.