ത്രസിപ്പിക്കാന്‍ മഡ്ഡി എത്തുന്നു, ഡിസംബര്‍ 10 ന്; സാഹസിക ആക്ഷന്‍ ത്രില്ലര്‍ നൂതന സിനിമാറ്റിക് അനുഭവം

By RK.27 11 2021

imran-azhar


ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡ് മഡ് റേസ് സിനിമ മഡ്ഡി റിലീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 10 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

 

ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ് റേസിങ്ങ്. മഡ് റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. നവാഗത സംവിധായകന്‍ പ്രഗഭല്‍ ഒരുക്കുന്ന ചിത്രം നൂതന സിനിമാറ്റിക് അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുക. പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. സാഹസിക ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.

 

യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരഡി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, ശോഭ മോഹന്‍, സുനില്‍ സുഖദ, മനോജ് ഗിന്നസ് എന്നിവര്‍ക്കൊപ്പം യഥാര്‍ത്ഥ റേസര്‍മാരും ചിത്രത്തിന്റെ ഭാഗമാകുന്നു.

 

കായിക രംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രഗഭല്‍. അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ.

 

ഈ സിനിമയില്‍ ഡ്യൂപ്പുകളെ ഒന്നും ഉപയോഗിച്ചിട്ടില്ല. മഡ് റേസിങ്ങിന്റെ യഥാര്‍ത്ഥ അനുഭവം ലഭ്യമാക്കുന്നതിന് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരെ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചു.

 

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂര്‍ സംഗീതവും രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി .രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

 

 

 

 

 

OTHER SECTIONS