വമ്പൻ സർപ്രൈസുമായി നിവിൻ പോളിയുടെ ജന്മദിനത്തിൽ മൂത്തോൻ ട്രെയ്‌ലർ റിലീസ്

By Sooraj Surendran.09 10 2019

imran-azhar

 

 

 നിവിൻ പോളി കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ സാഹസിക ചലച്ചിത്രമാണ് മൂത്തോൻ. ഒക്ടോബർ 17ന് നടക്കുന്ന മുംബൈ ഫിലിം ഫെസ്റ്റിവലിൽ മൂത്തോൻ ഓപ്പണിങ് പ്രോഗ്രാമായി തിരഞ്ഞെടുത്തു. 53 രാജ്യങ്ങളിൽ നിന്നായി 49 ഭാഷകളിലുള്ള 190 സിനിമകൾ ആണ് ഈ പ്രാവശ്യത്തെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്. 21 വർഷത്തെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമാണ് മൂത്തോൻ. സെപ്റ്റംബർ 13ന് നടന്ന ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മൂത്തോൻ പ്രദർശിപ്പിച്ചിരുന്നു. ഗീതു മോഹൻദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണ് മൂത്തോൻ. നിവിൻ പോളിയുടെ ജന്മദിനമായ ഒക്ടോബർ 11ന് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യും. 

 

OTHER SECTIONS