ജന്മദിനാഘോഷങ്ങൾ പരിധിവിട്ടു: ഷാരൂഖിന് മുംബൈ പോലീസിന്റെ വിലക്ക്

By Sooraj Surendran.04 11 2018

imran-azhar

 

 

ബോളിവുഡിൽ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനെ മുംബൈ പോലീസ് വിലക്കി. ജന്മദിനാഘോഷങ്ങൾക്ക് വേണ്ടി സമയപരിധി ലംഘിച്ചതാണ് കാരണം. മുംബൈയിലെ പ്രാന്തപ്രദേശത്തെ ഒരു റെസ്റ്റോറന്റിലായിരുന്നു ആഘോഷപരിപാടികൾ നടത്തിയത്. പരിപാടിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്.

 

മുംബൈയിൽ 1 മണിക്ക് ശേഷം റസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കരുതെന്നാണ് നിയമം. എന്നാൽ ഈ സമയപരിധി ലംഘിച്ചതിനാണ് ഷാരൂഖിന് വിലക്കേർപ്പെടുത്തിയത്. അതേസമയം ഷാരൂഖ് ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.


ഷാരൂഖ് ഖാന്റെ 53-ാം ജന്മദിനത്തോടനുബന്ധിച്ച് തന്റെ പുതു ചിത്രമായ സീറോയുടെ ട്രെയ്‌ലറും പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.