മൈ നന്പര്‍ ഈസ് 2255....

By SUBHALEKSHMI B R.02 10 2018

imran-azhar

മോഹന്‍ലാല്‍ എന്ന നടന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു രാജാവിന്‍റെ മകന്‍ എന്ന ചിത്രം. ഈ ചിത്രത്തിലെ ഏറ്റവും പോപ്പുലറായ ഡയലോഗ് ഏതെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരാധകര്‍ പറയും മൈ നന്പര്‍ ഈസ് 2255..... അത് ലാല്‍ പറയുന്നതിനൊരു ശൈലിയുണ്ട്. മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ ചിത്രം മാത്രമല്ല രാജാവിന്‍റെ മകന്‍ തന്പി കണ്ണന്താനം എന്ന സംവിധായകനെ മലയാളി അംഗീകരിച്ച ചിത്രം കൂടിയാണ്.ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ തന്പി ഒരുക്കിയ ചിത്രം. ഒരുക്കി എന്നു പറയുന്പോള്‍ നിര്‍മ്മാണവും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചത്. നെഗറ്റീവ് ഇമേജുളള നായകന്‍. സത്ഗുണസന്പന്നനാകണം നായകനെന്ന വിശ്വാസം മലയാളസിനിമയില്‍ നിന്ന് തെറിപ്പിച്ചുകളഞ്ഞ ചിത്രം. അതുവരെ പറ്റ ിയ പിഴവുകള്‍ക്കെല്ലാം തന്പി മറുപടി കൊടുത്ത ചിത്രം. അന്ന് മോഹന്‍ലാലില്‍ തനിക്കുണ്ടായ വിശ്വാസം പിന്നീട് എക്കാലവും തന്പി കണ്ണന്താനം നിലനിര്‍ത്തി. അദ്ദേഹത്തിന്‍റെ തുടര്‍ന്നുളള ചി ത്രങ്ങളിലേറെയും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. ഭൂമിയിലെ രാജാക്കന്മാര്‍,നാടോടി, മാന്ത്രികം തുടങ്ങിയവ ഉദാഹരണം. ഇന്ന് രാജാവിന്‍റെ മകന്‍റെ സംവിധായകന്‍ ഓര്‍മ്മയാകുന്പോള്‍ ആ നന്പര്‍ വീണ്ടും ജന മനസ്സിലെത്തുന്നു....22 55 ജീവിതം വഴിമുട്ടിയ നായികയുടെ വാടകമുറിയുടെ ഭിത്തിയില്‍ നായകന്‍ കുറിച്ചിട്ട നന്പര്‍ പിന്നീട് തലമുറകള്‍ ഹൃദയത്തില്‍ കുറിച്ചിട്ടുവെന്നതാണ് സത്യം.

OTHER SECTIONS