By BINDU PP.11 Jul, 2018
'മൈസ്റ്റോറി' സിനിമയുടെ പരാജയം പാർവതിയുടെ തലയിൽ വച്ച സംവിധായക്കെതിരെ നടി മാല പാർവതി രംഗത്ത്. കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലാണ് പാർവതി ഇപ്പോൾ വർക്ക് ചെയ്യുന്നത്. മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് കൂടെ. . കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാന്‍ എന്റെ സഹായം ആവശ്യമില്ല' എന്നും നടി പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ്, കൂടെയിലെ ഒരു ഗാനം പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ ശ്രദ്ധ ക്ഷണിച്ച് മാലാ പാര്‍വതി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ചിലര്‍ വന്നതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ ഈ പ്രതികരണം.മൈ സ്റ്റോറിയുടെ സംവിധായിക ചിത്രത്തിന്റെ പരാജയം പാര്‍വതിയുടെ മേല്‍ കെട്ടിവയ്ക്കുന്നുവെന്നും മാലാ പാര്‍വതി ആരോപിച്ചു. ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തില്‍ എത്തുന്നത് മാലാ പാര്‍വതിയാണ്.
പോസ്റ്റിന്റെ പൂർണരൂപം .....
'കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാന്‍ എന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാര്‍വ്വതിയുടെ തലയില്‍ വെച്ച് കെട്ടുന്നു. അവര്‍ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്ബയിന് കാരണമായി ചൂണ്ടി കാട്ടുന്നു. അതിന്റെ തുടര്‍ച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാന്‍ ഇന്നലെയും കൂടി റിപ്പോര്‍ട്ടറില്‍ പറത്തു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാന്‍ പറ്റിയത്'.