നാദിർഷ ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയോ ? തിരിച്ചടിച്ച് നാദിർഷ

By BINDU PP.12 Sep, 2018

imran-azhar

 

 

ആദ്യ തമിഴ് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നാദിർഷ തന്റെ മലയാള ചിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാദിർഷയുടെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ വർത്തയെന്ന് നാദിർഷ മാധ്യമങ്ങളോട് പ്രതികരിച്ചു. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി വന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് തന്റെ സിനിമയിൽ നിന്ന് പിന്മാറി എന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

 


തന്റെ ഈ സിനിമ നിർമ്മിക്കുന്നത് ദിലീപാണ്. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ െഗറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽനിന്നു ദിലീപ് മാറിനിന്നത്. ഈ തീരുമാനം ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ ഈ വേഷം കൈകാര്യം ചെയ്യുമെന്ന് നാദിർഷ പറഞ്ഞു. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനില്‍ മറ്റൊരു പ്രമുഖ നടൻ എത്തുമെന്നാണ് നാദിർഷ പറയുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കേശുവിന്റെ സഹോദരിയുടെ റോളില്‍ പൊന്നമ്മ ബാബുവും ഉർവശിയും ഉണ്ടാവുമെന്ന് സൂചന ലഭിക്കുന്നു .

OTHER SECTIONS