ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായിക അന്തരിച്ചു

By Sooraj Surendran.09 04 2019

imran-azhar

 

 

ന്യൂയോർക്ക്: ജെയിംസ് ബോണ്ടിന്റെ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച നടി നഡ്ജ റെജിൻ (87) അന്തരിച്ചു. നഡ്ജ റെജിന്റെ മരണം 007 ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. താരം നിരവധി ബ്രിട്ടീഷ് സിനിമകളിലും വേഷമിട്ടിരുന്നു. സെർബിയയിലെ ബെൽഗ്രേഡിൽ ജനിച്ച നഡ്ജ, ജർമനിയിൽ അഭിനയ കരിയർ ആരംഭിച്ചശേഷം 1950-ൽ ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. 1963-ൽ ഫ്രം റഷ്യ വിത്ത് ലൗ എന്ന ചിത്രത്തിൽ നഡ്ജ എംഐ6 സ്റ്റേഷൻ ബോസിന്‍റെ വേഷത്തിൽ നഡ്ജ റെജിൻ അഭിനയിച്ചിരുന്നു. ഒരു വർഷത്തിനുശേഷം പുറത്തിറങ്ങിയ ഗോൾഡ് ഫിംഗറിൽ സീൻ കോണറിക്കൊപ്പവും അവർ വേഷമിട്ടു.

OTHER SECTIONS