നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നു, ഞങ്ങള്‍ക്ക് അവള്‍ എന്നും പ്രിയപ്പെട്ടവള്‍, പ്രതികരണവുമായി നാഗാര്‍ജ്ജുന

By Greeshma padma.03 10 2021

imran-azhar

 

 

തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ ഏറെ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ ഇന്നലെയാണ് ഇരുവരും വാര്‍ത്തകള്‍ ശരിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇപ്പോഴിതാം വിവാഹമോചനത്തില്‍ പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാര്‍ജുന അക്കിനേനി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

 

ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാനിത് പറയട്ടെ സമാന്തയ്ക്കും നാഗചൈതന്യക്കും സംഭവിച്ചത് ദൈര്‍ഭാഗ്യകരമായ കാര്യമാണ്. ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ നടക്കുന്നത് സ്വകാര്യമായി ഇരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്, ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും കൂടാതെ അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവള്‍ ആയിരിക്കും. ദൈവം ഇരുവര്‍ക്കും മുന്നോട്ട് പോകാനുള്ള ശക്തി നല്‍കി അനുഗ്രഹിക്കട്ടെ നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചു.


ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇന്നലെ വൈകുന്നേരമാണ് നാഗചൈതന്യ ട്വിറ്ററിലൂടെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പറഞ്ഞത്.
ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടെന്നതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു.

 

 

ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,എന്നാണ് നാഗ ചൈതന്യ കുറിച്ചത്.


2017 ഒക്ടോബര്‍ ആറിനാണ് ഇരുവരും വിവാഹിതരായി. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരു
ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു.

 

 

 

OTHER SECTIONS