പിറന്നാള്‍ ആഘോഷിച്ച് നമിതയുടെ ഓമന പോപ്പോ

By Amritha AU.09 Feb, 2018

imran-azhar

പ്രിയതാരങ്ങളുടെ ഓമനവളര്‍ത്തു മൃഗങ്ങളും പലപ്പോഴും ആരാധകര്‍ക്ക്പ്രി യപ്പെട്ടവയാണ്. ഇത്തവണ നടി നമിതാ പ്രമോദിന്റെ നായക്കുട്ടിയുടെ പിറന്നാളാഘോമാണ് വൈറലായിരിക്കുന്നത്. നായക്കുട്ടി പോപ്പോയാണ് നടിക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡയയില്‍ ഹിറ്റായത്. പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്.

 

 

കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും വീട്ടുകാരും പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. കാന്‍ഡില്‍ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും താരം അടി പൊളിയാക്കിയിരിക്കുകയാണ് ഈ ബര്‍ത്ത് ഡേ പാര്‍ട്ടി.

 

അടുത്തിടെ അമലാ പോളിന്റെ പൊന്നോമനയായ വളര്‍ത്തു നായ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമലയ്‌ക്കൊപ്പം ക്രിസ്തുമസ് വേഷം ധരിച്ചാണ് അമലയുടെ പട്ടിക്കുട്ടി ശ്രദ്ധാ കേന്ദ്രമായത്.