എന്നെ മാഡം ആക്കി; മാധ്യമങ്ങൾക്കെതിരെ നമിത പ്രമോദ്

By Sooraj Surendran.11 Sep, 2018

imran-azhar

 

 

കൊച്ചിയിൽ പ്രമുഖ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അനാവശ്യമായി തന്നെ വലിച്ചിഴച്ചതിൽ വിമർശനവുമായി ചലച്ചിത്ര താരം നമിത പ്രമോദ് രംഗത്ത്. കേസിൽ ഒരു പ്രമുഖ മാധ്യമം തന്നെ ‘മാഡം’ ആയി ചിത്രീകരിച്ചുവെന്നും നമിത പറഞ്ഞു. മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്തകൾ വളച്ചൊടിക്കുമ്പോൾ അത് തന്റെ മാതാപിതാക്കൾക്കും എത്രമാത്രം പ്രയാസമാകുമെന്ന് ഇത്തരം മാധ്യമങ്ങൾ ചിന്തിക്കണമെന്നും നമിത കുറ്റപ്പെടുത്തി. എന്നാൽ തന്നെ ഇത്തരം വാർത്തകൾ മാനസികമായി വേദനിപ്പിച്ചില്ലെന്നും നമിത പറഞ്ഞു.


എന്നാൽ ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ തന്റെ പ്രായം കൂടി ആലോചിക്കണമെന്നും നമിത കുറ്റപ്പെടുത്തി. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും നമിത കൂട്ടിച്ചേർത്തു. അതോടൊപ്പം തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും നമിത പറഞ്ഞു. ദിലീപ് നായകനായി എത്തുന്ന ഡിങ്കനാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം. റാഫിയുടെ തിരക്കഥയിൽ കെ രാമചന്ദ്രബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

OTHER SECTIONS