നന്ദന വര്‍മ്മ യുടെ കരിയറിലെ മികച്ച ചിത്രം മഴയത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു

By Amritha AU.16 May, 2018

imran-azhar

 

ജോണ്‍ പോള്‍ സംവിധാനം ചെയ്ത ഗപ്പിയിലെ ആമിനയെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ ബാലതാരം നന്ദന വര്‍മ്മ യുടെ കരിയറിലെ മികച്ച ചിത്രം ഒരുങ്ങുന്നു. ദേശീയ പുരസ്‌കാര ജേതാവ് സുവീരന്റെ മഴയത്ത് എന്ന ചിത്രത്തില്‍ നന്ദനയാണ് പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

 

സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നന്ദന വര്‍മ്മ മലയാള ചലച്ചിത്ര ലോകത്തേയ്ക്കുക്കടന്നു വന്നത്. അയാളും ഞാനും തമ്മില്‍, 1983, ക്രൊക്കഡൈല്‍ ലവ് സ്റ്റോറി, പോളിടെക്‌നിക്ക്, മിലി, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

 

 

 


ഒരു കുടുംബത്തിലെ അസ്വരസ്വങ്ങളും അതിനിടയില്‍ നടക്കുന്ന പ്രസക്തമായ സംഭവവുമാണ് സിനിമയുടെ ഇതിവൃത്തം. ഗപ്പിയിക്ക് ശേഷം പൂര്‍ണ്ണമായും പ്രധാന കഥാപാത്രമായി എത്തുകയാണ് ഈ ചിത്രത്തില്‍. നന്ദനയുടെ കരിയറിലെ മികച്ച ചിത്രമാകും മഴയെത്തെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

 

OTHER SECTIONS