ഇന്ദ്രജിത്ത് ചിത്രം; സാമ്പത്തിക പ്രശ്‌നത്തെ തുടർന്ന് നരകസൂരന്റെ റീലിസ് മാറ്റി

By Sarath Surendran.28 Aug, 2018

imran-azhar

 


ഓഗസ്റ്റ് 31 ന് തീയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ദ്രജിത്ത് ചിത്രം നരകാസുരന്റെ റീലീസ് മാറ്റി. സാമ്പത്തിക പ്രശ്‌നത്തെ തുടർന്നാണ് ചിത്രം സെപ്റ്റംബർ 13 ലേയ്ക്ക് റിലീസ്മാറ്റിയത്. അരവിന്ദ് സാമിയ്‌ക്കൊപ്പം ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് നരകസൂരൻ.

 

ചിത്രത്തിൽ ലക്ഷ്മൺ എന്ന കഥാപാത്രമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷൻ, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന നരഗസൂരൻ ഒരു ഡാർക്ക് ഷേഡുള്ള സസ്‌പെൻസ് ത്രില്ലറാണ്. എൻജിനിയറിങ് പഠനം പാതിയിൽ ഉപേക്ഷിച്ചാണ് കാർത്തിക് ധ്രുവങ്കൾ പതിനാറുമായി സിനിമയിലേക്ക് എത്തിയത്. ധ്രുവങ്കൾ പതിനാറിൽ ഒപ്പമുണ്ടായിരുന്ന ടെക്‌നീഷ്യന്മാർ തന്നെയാണ് ഈ ചിത്രത്തിലും കാർത്തികിനൊപ്പമുള്ളത്.