അനശ്വര ഈസ് ഗ്രേറ്റ്... പൊട്ടിക്കരഞ്ഞ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

മോഹന്‍ലാല്‍, ജീത്തു ജോസഫ് ചിത്രം നേര് കണ്ട് പൊട്ടിക്കരഞ്ഞ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ. അനശ്വര ഈസ് ഗ്രേറ്റ് എന്നു പറഞ്ഞുകൊണ്ടാണ് ശാന്തി കരയുന്നത്.

author-image
Web Desk
New Update
അനശ്വര ഈസ് ഗ്രേറ്റ്... പൊട്ടിക്കരഞ്ഞ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

മോഹന്‍ലാല്‍, ജീത്തു ജോസഫ് ചിത്രം നേര് കണ്ട് പൊട്ടിക്കരഞ്ഞ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ. അനശ്വര ഈസ് ഗ്രേറ്റ് എന്നു പറഞ്ഞുകൊണ്ടാണ് ശാന്തി കരയുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആന്റണി പെരുമ്പാവൂരിനൊപ്പമാണ് ശാന്തി സിനിമ കാണാന്‍ എത്തിയത്. തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് മാധ്യമങ്ങള്‍ ഇരുവരോടും അഭിപ്രായം തേടിയത്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശാന്തിയുടെ പ്രതികരണം.

വൈകാരികമായാണ് ആന്റണി പെരുമ്പാവൂരും പ്രതികരിച്ചത്. ലാലേട്ടന്റെ ഇതുപോലുള്ള ഒരുപാട് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു. വലിയ സന്തോഷം. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചത്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അനശ്വര രാജന്‍, ശാന്തി മായാദേവി, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി എന്നിവരാണ് ഈ കോര്‍ട്ട് റൂം ഡ്രാമ ചിത്രത്തിലെ മറ്റു താരങ്ങള്‍. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മികച്ച ഇമോഷനല്‍ കോര്‍ട്ട് റൂം ഡ്രാമ എന്ന അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അനശ്വര രാജനും സിദ്ദിഖും കൈയടി നേടുന്നുണ്ട്. മോഹന്‍ലാലിന്റെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ഈ ലീഗല്‍ ത്രില്ലര്‍ ഡ്രാമയില്‍ കോടതി വ്യവഹാരം തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ചിത്രം ഉദ്വേഗത്തില്‍ നിര്‍ത്തുന്നുമുണ്ട്. അതിനൊപ്പം ശബ്ദമായ ഫാമിലി ഡ്രാമയുമാണ് നേര്.

mohanlal malayalam movie movie news jeethu joseph neru movie