നവനീത് മാധവിന്റെ 'ഞാനൊരു മലയാളി' വീഡിയോ കാണാം.....

By BINDU PP.11 Sep, 2018

imran-azhar

 


കേരളം ഇപ്പോൾ അതിജീവനത്തിന്റെ വഴികളിലാണ്. പ്രളയം കൊണ്ടുപോയ കേരളത്തെ പഴയപടി മാറ്റിയെടുക്കുന്നതിനായി എല്ലാവരും ഒറ്റകെട്ടായി നിൽക്കുകയാണ്. പ്രളയ സമയത്ത് സിനിമ മേഖലയിൽ നിന്ന് ഒഴുകിയ സഹായഹസ്തങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. പ്രളയക്കെടുതിയില്‍ നിന്നു കര കയറുന്ന മലയാളിയെ സല്യൂട്ട് ചെയ്യുന്ന മ്യൂസിക്ക് വീഡിയോ ഞാന്‍ മലയാളി തരംഗമാകുന്നു.നടന്‍ നീരജ് മാധവിന്റെ സഹോദരന്‍ നവനീത് മാധവിന്റെ ആദ്യ സംവിധാനസംരംഭമാണിത്. കഴുത്തറ്റം മൂടിയ വെള്ളത്തിൽ കുത്തിയൊഴുകിയ പുഴയിൽ കണ്ണ് തുടച്ചും ചോര പൊടിഞ്ഞും അതിജീവനത്തിന്റെ ഓരോ പടവും താണ്ടിയ മലയാളിയെ സെല്യൂട്ട് ചെയ്യുന്ന മ്യൂസിക് വീഡിയോ ആണ് ഞാനൊരു മലയാളി.

 

 

 

മലയാളത്തില്‍ റാപ് മ്യൂസിക് വീഡിയോകള്‍ ചെയ്ത് ശ്രദ്ധേയനായ ആര്‍ സീയെന്ന റമീസാണ് ഈ പാട്ടെഴുതി ഈണമിട്ടത്. റമീസ് നേരത്തെ തന്നെ കമ്പോസ് ചെയ്ത പാട്ടായിരുന്നു ഞാന്‍ മലയാളി. കേരളക്കരയെ ആകെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അതൊരു മ്യൂസിക് വീഡിയോ ആകാന്‍ കാരണമായി. ഞാനൊരു മലയാളി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കെപ്പെടുന്നു.