ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു; ചിരഞ്ജീവിയുടെ നായികയായി നയന്‍താര

By mathew.29 06 2021

imran-azhar 


ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ ചിരഞ്ജീവിയുടെ നായികയാകാനൊരുങ്ങി നയന്‍താര. ചിത്രത്തില്‍ ചിരഞ്ജീവിയുടെ പ്രണയിനിയായാണ് നയന്‍താര പ്രത്യക്ഷപ്പെടുക. ചിത്രത്തില്‍ ചിരഞ്ജീവിയുടെ നിര്‍ദേശപ്രകാരമുള്ള ചില മാറ്റങ്ങള്‍ വരുത്തിയതായും ചിരഞ്ജീവിയുടെയും നയന്‍താരയുടെയും പ്രണയം പറയുന്ന ചില ഫ്ളാഷ് ബാക്ക് രംഗങ്ങള്‍ ഉള്‍പെടുത്തിയതായും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


മോഹന്‍രാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ കൊരട്ടാലയുടെ ആചാര്യ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചിരഞ്ജീവി പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ലൂസിഫര്‍ വലിയ ഹിറ്റായി മാറിയതിന് പിന്നാലെ ചിത്രത്തിന്റെ പകര്‍പ്പവകാശം ചിരഞ്ജീവി സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്‍ വി പ്രസാദ് ആണ് തെലുങ്കില്‍ ലൂസിഫര്‍ നിര്‍മിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ചിരഞ്ജീവിയും നയന്‍താരയും ഒന്നിക്കുന്നത്. ചിരഞ്ജീവി നായകനായെത്തിയ സായ് റാ നരസിംഹ റെഡ്ഢി എന്ന ചിത്രത്തിലും നയന്‍താര നായികയായി എത്തിയിരുന്നു.

 

OTHER SECTIONS