ഒടിടി റിലീസിനൊരുങ്ങി നയന്‍താരയുടെ നെട്രികണ്‍; സ്ട്രീമിംഗ് ഉടന്‍

By mathew.22 07 2021

imran-azhar

 

നയന്‍താരയെ നായികയാക്കി മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രികണ്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. വിഘ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷരിലേക്കെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

15 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം എപ്പോഴാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.


മലയാളി താരം അജ്മല്‍ അമീര്‍, മണികണ്ഠന്‍ ആര്‍ ആചാരി, ശരണ്‍ ശക്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി രാജശേഖര്‍ ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്.

 

OTHER SECTIONS