നിഴൽ സെറ്റിൽ പിറന്നാൾ ആഘോഷിച്ചു തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ

By online desk .20 11 2020

imran-azhar

തന്റെ പുതിയ ചിത്രമായ നിഴൽ സിനിമയുടെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര.ചിത്രത്തിലെ സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചത്. നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകരായ അപ്പു എൻ ഭട്ടതിരി,ഫെലിനി, നിർമ്മാതാക്കളായ ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി നാഥ്,ഡിക്സൺ പെടുത്താസ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

 


താരത്തിന്റെ മുപ്പത്തിയാറാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് 'നിഴലി'ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത് ഇതിനോടകം ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. നിഴലിന്റെ എറണാകുളത്തെ സെറ്റിലാണ് സഹപ്രവർത്തകർ നയൻതാരക്കായി പിറന്നാൾ ആഘോഷമൊരുക്കിയത്.

OTHER SECTIONS