ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി നയന്‍താര ? അറ്റ്‌ലീ ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയാകുന്നതായി റിപ്പോര്‍ട്ട്

By mathew.26 06 2021

imran-azhar

 


തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലൂടെയാകും നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതേപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.


രാജ റാണി, തെറി, ബിഗില്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അറ്റ്‌ലീ. ഷാരൂഖ് ഖാനെ നായകനാത്തി അറ്റ്‌ലീ ബോളിവുഡ് ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ നയന്‍താരയുടെയും അറ്റ്‌ലീയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാകും ഇത്. തമിഴില്‍ രാജ റാണി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കായി നയന്‍താരയും അറ്റ്‌ലീയും നേരത്തെ ഒന്നിച്ചിരുന്നു.


വിഘ്‌നേശ് ശിവന്‍ നിര്‍മിക്കുന്ന നെട്രികണ്‍ ആണ് നയന്‍താരയുടേതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം. രജനികാന്തിനൊപ്പമുള്ള അണ്ണാത്തെ, കാത്ത് വാക്കുലെ രണ്ട് കാതല്‍, കോഴാങ്കല്‍ എന്നീ ചിത്രങ്ങളും തമിഴില്‍ നയന്‍താരയുടേതായി ഒരുങ്ങുന്നുണ്ട്.

 

 

OTHER SECTIONS