നെടുമുടി വേണുവിന്റെ മകൻ കണ്ണൻ വിവാഹിതനായി

By online desk .12 11 2020

imran-azhar

നെടുമുടി വേണുവിന്റെ ഇളയമകൻ കണ്ണൻ വിവാഹിതനായി . ചെമ്പഴന്തി വിഷ്ണു വിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകൾ വൃന്ദ പി നായരാണ് വധു. ചെമ്പഴന്തി അണിയൂർ ദുർഗ ദേവി ക്ഷേത്രത്തിൽവെച്ചുനടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ പ്രവർത്തകർ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല . പൂർണ്ണമായും കോവിദഃപ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ടി ആർ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ.ഉണ്ണി വേണുവാണ് നെടുമുടി വേണുവിന്റെ മൂത്ത മകൻ .

OTHER SECTIONS