ഐപാഡില്‍ ഫിംഗര്‍ ഫിഡില്‍ ആപ്പിലൂടെ "നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമെ"; സംഗീത വിസ്മയം ഒരുക്കി അശ്വിന്‍ സത്യ

By online desk.01 06 2021

imran-azhar

 


ഐപാഡില്‍ ഫിംഗര്‍ ഫിഡില്‍ ആപ് ഉപയോഗിച്ച് സംഗീത വിസ്മയം തീര്‍ത്ത് യുവസംഗീതജ്ഞന്‍ അശ്വിന്‍ സത്യ. 'നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമെ...' എന്ന ഗാനമാണ് വശ്യമനോഹരമായി അശ്വിന്‍ ഐപാഡിലെ ഫിംഗര്‍ ഫിഡില്‍ ആപ്പില്‍ പ്ലേ ചെയ്തിരിക്കുന്നത്.

 

അശ്വിന്‍ ഐപാഡില്‍ വായിച്ച ഈ ഗാനം പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കാതോട് കാതോരം എന്ന സിനിമയിലെ ഔസേപ്പച്ചനാണ് ഈണം പകര്‍ന്ന ഗാനമാണ് ഇത്. ഒ.എന്‍.വി കുറുപ്പ് രചന നിര്‍വ്വഹിച്ച ഗാനം യേശുദാസും ലതികയും ചേര്‍ന്നാണ് ആലപിച്ചത്.

ഏഴു വര്‍ഷമായി ഔസേപ്പച്ചനൊപ്പം കീ-ബോര്‍ഡ് പ്രോഗ്രാമറാണ് അശ്വിന്‍ സത്യ. മലയാളത്തിലെ പ്രമുഖരായ സംഗീതസംവിധായകര്‍ക്കൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായി അശ്വിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

OTHER SECTIONS