'നീരാളി ജെങ്ക കോണ്ടസ്റ്റ് ജൂലൈ 14ന് '

By BINDU PP.08 Jul, 2018

imran-azhar

 

 

മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി വരുന്ന 'നീരാളി'. മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങുന്നൊരു നീരാളി എത്തുകയാണ്. അഡ്വഞ്ചര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് നീരാളി. നീരാളി സിനിമ ആരാധകർക്കായി 'നീരാളി ജെങ്ക കോണ്ടസ്റ്റ. ജൂലൈ 13ന് തീയറ്ററുകളിൽ എത്തുന്ന നീരാളിയുടെ ഭാഗമായിട്ട് ജൂലൈ 14 ശനിയാഴ്‌ച കൊച്ചി പനമ്പിള്ളി നഗറിലുള്ള ഡോണട്ട് ഫാക്ടറിയിൽ വെച്ചാണ് ജെങ്ക കോണ്ടസ്റ്റ് നടത്തുന്നത്. ഇതിന് രെജിസ്റ്റർ ചെയ്യുന്നതിനായി മത്സരിക്കാൻ തയ്യാറായവരുടെ പേരും മൊബൈൽ നമ്പറും നീരാളിയുടെ ഫേസ്ബുക്ക് പേജിലേക്ക് മെസ്സേജ് അയക്കുക. എന്നാൽ നീരാളി ജെങ്ക കോണ്ടസ്റ്റിൽ ഉൾപ്പെടുത്തും.

 

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തു ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ്.സുരാജ് വെഞ്ഞാറമൂട്, നാസ്സർ, പാർവതി, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സ്റ്റീഫൻ ദേവസ്സിയും ദൃശ്യങ്ങൾ നൽകിയത് ബോളിവുഡിലെ മലയാളി ക്യാമറാമാൻ ആയ സന്തോഷ് തുണ്ടിയിലും ആണ്.