ജൂലൈ 12ന് ബോക്സോഫിസ് നീരാളി വരിഞ്ഞുമുറുക്കും

By Sooraj.12 Jun, 2018

imran-azhar

 

 


മലയാള സിനിമ ആരാധകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് നീരാളി. നീരാളിയുടെ റിലീസിംഗ് ഡേറ്റിനെ പറ്റി ഏറെ സംസാരം ഉണ്ടായതാണ്. എന്നാൽ സിനിമ ആരാധകർക്ക് ഒരു സന്തോഷ വാർത്ത നീരാളിയുടെ റിലീസിനെ പറ്റിയുള്ള ഔദ്യോഗികമായ വിവരങ്ങൾ പുറത്തു വന്നു. ജൂലൈ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ മോഹൻ ലാൽ സണ്ണി ജോർജ് എന്ന കഥാപാത്രമായാണ് എത്തുന്നത്. റീലിസ് ചെയ്യുന്ന തീയറ്ററുകളുടെ ലിസ്റ്റും വൈകാതെ പുറത്തു വിടുമെന്ന് നീരാളി ടീം അറിയിച്ചു. പ്രശസ്ത സിനിമ സംവിധായകനായ അജോയ് വർമ്മയാണ് നീരാളിയുടെ സംവിധായകൻ. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച വിഷയമാണ് നീരാളി.

OTHER SECTIONS