നിഷ്‌കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്: നേഹ സക്‌സേന പറയുന്നു...

By Sooraj Surendran .17 01 2020

imran-azhar

 

 

കസബ എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് നേഹ സക്‌സേന. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേഹ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയുടെ നെടുംതൂണുകളായ മോഹൻലാലിനെയും, മമ്മൂട്ടിയെയും കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. "മറ്റ് നടന്മാരിൽ നിന്നും വളരെ വ്യത്യസ്തനാണ് മോഹൻലാൽ. നിഷ്‌കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്. താരജാഡയില്ലാത്ത മനുഷ്യൻ. എപ്പോൾ കണ്ടാലും വിശേഷങ്ങൾ തിരക്കും മനസ്സിൽ നിറയെ സ്നേഹമുള്ള വ്യക്തിയാണ് മോഹൻലാൽ" നേഹ പറഞ്ഞു.

 

കസബ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. ആദ്യമൊക്കെ അടുത്ത് പോകാൻ പേടിയായിരുന്നു. എന്നാൽ അടുത്തറിയുമ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെയും, ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ ബിരിയാണി വിളമ്പിക്കൊടുക്കുന്ന മമ്മൂക്കയെ കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചുപോയെന്നും നേഹ പറയുന്നു. താരത്തിന്റെ തുറന്നുപറച്ചിൽ മമ്മൂക്കയുടെയും, ലാലേട്ടന്റെയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

 

OTHER SECTIONS