ബിബിൻ ജോർജും ലിച്ചിയും പ്രധാനവേഷത്തിലെത്തുന്ന തിരിമാലി ക്കു തുടക്കമായി

By online desk .26 10 2020

imran-azhar

 


സൂപ്പർഹിറ്റ് ചിത്രം ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രം തിരിമാലിയുടെ പൂജ വിജയദശമി ദിനത്തിൽ കൊച്ചിയിൽ നടന്നു ഇതിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും ഫസ്റ്റ് ലുക്ക് ടീസറും അണിയറ പ്രവർത്തകർ പുറത്തിറക്കി. കൂടാതെ ചിത്രത്തിന്റെ ടീസർ ലോഞ്ച് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ നിർവഹിച്ചു. സ്വിച്ച് ഓൺ സംവിധായകൻ ഷാഫിയും, ആദ്യ ക്ലാപ്പ് റാണി ലോറൻസും നിർവഹിച്ചു.ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ നായിക അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷക പ്രീതി നേടിയ അന്ന രേഷ്മ രാജനാണ്. റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.ചിത്രത്തിന്റെ പ്രധാന ലൊക്കേഷനലുകൾ കൊച്ചിയും നേപ്പാളുമാണ്
ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, തുടങ്ങിയവർക്കൊപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് ബിജിപാൽ ആണ്,പ്രൊജക്റ്റ് ഡിസൈനർ ബാദുഷ പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല പി ആർ ഒ മഞ്ജു ഗോപിനാഥ് , വാഴയൂർ ജോസ്.

OTHER SECTIONS