മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിൽ; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു

By vidya.16 10 2021

imran-azhar

 


നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിൽ എത്തിയിരിക്കുന്നു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനും മീരാ ജാസ്മിൻ നായികയുമാവുന്ന ചിത്രം വിജയദശമി നാളിൽ തുടക്കമായി. കഴിഞ്ഞ വിഷു ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.

 

 


വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി.രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് മലയാളികളുടെ മനസിൽ നിറഞ്ഞുനിക്കുന്നത്.

 

 

സത്യൻ അന്തിക്കാട് ചിത്രത്തിൽ മീര ജൂലിയറ്റായാണ് എത്തുന്നത്. ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട് ചിത്രത്തിൽ. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് സത്യൻ അന്തിക്കാട് കുറിച്ചു.

 

 


ഇഖ്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കും. നിർമ്മാണം സെൻട്രൽ പ്രൊഡക്ഷൻസ്. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ.

 

 

 

OTHER SECTIONS