സായാഹ്ന വാർത്തകളിൽ ധ്യാനും ഗോകുലും ഒന്നിക്കുന്നു

By Sooraj Surendran.22 10 2018

imran-azhar

 

 

താര പുത്രന്മാരായ ധ്യാൻ ശ്രീനിവാസനും, ഗോകുൽ സുരേഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സായാഹ്ന വാർത്തകൾ. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മുത്തുഗവു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, ഒരേ മുഖം, അടികപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം, എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ധ്യാൻ. ധ്യാനും ഗോകുലും ഇതാദ്യമായാണ് ഒന്നിക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അരുൺ ചന്ദു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ. ശരണ്യ ശർമ്മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അജു വര്‍ഗീസും, വിനയ് ഗോവിന്ദനും പ്രധാന വേഷങ്ങളിലെത്തുന്നു.

 

OTHER SECTIONS