മറിയം വന്നു വിളക്കൂതി: പുതിയ പോസ്റ്ററുകള്‍ ഇറങ്ങി

By online desk .19 01 2020

imran-azharനവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന 'മറിയം വന്നു വിളക്കൂതി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കി. യുവ താരങ്ങളായ ആസിഫ് അലിയും, സണ്ണി വെയ്നുമാണ് ഫേസ്ബുക് പേജിലൂടെ പോസ്റ്ററുകള്‍ പുറത്തുവിട്ടത്.

 

 

സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. ചിത്രത്തിന്റെ ട്രെയ്ലറിന് സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍.

 

സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് കൂടാതെ സേതുലക്ഷ്മി, സംവിധായകന്‍ ബേസില്‍ ജോസഫ്, സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ, ബൈജു, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷമിടുന്നു.

 

ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലറായ മറിയം വന്നു വിളക്കൂതി ജനുവരി 31ന് തീയ്യേറ്ററുകളിലെത്തും. രാജേഷ് അഗസ്റ്റിന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

OTHER SECTIONS