ആരാധകരെ ഒരുങ്ങിക്കോ... വരാനിരിക്കുന്നത് മാസ് ആക്ഷൻ ചിത്രങ്ങൾ; പൃഥ്വിരാജ്

By Sooraj Surendran.23 09 2019

imran-azhar

 

 

മലയാള സിനിമയിലെ യൂത്ത് ഐക്കൺ താരമാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ലൂസിഫർ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലുള്ള പാടവം തെളിയിച്ച പൃഥ്‌വി മുൻകാല ചിത്രങ്ങളിലൂടെ ആക്ഷൻ സീനുകൾ ചെയ്യുന്നത്തിലുള്ള പാടവവും തെളിയിച്ചിട്ടുണ്ട്. അൻവർ, പുതിയ മുഖം, ഉറുമി തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. എന്നാൽ സമീപകാലത്ത് ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളിൽ പൃഥ്‌വിയുടെ സാന്നിധ്യം കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബ്രദേഴ്സ്‌ ഡേയുടെ പ്രചരണാർത്ഥം നൽകിയ ഒരു അഭിമുഖത്തിലാണ് പൃഥ്‌വി ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്‌ മഹേഷ്‌ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയൻ, തീഷ്‌ അമ്പാട്ട്‌ സംവിധാനം ചെയ്ത്‌ മുരളി ഗോപി തിരക്കഥ രചിക്കുന്ന പുതു ചിത്രം ഇവയിൽ ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും പൃഥ്‌വി പറയുന്നു.

 

OTHER SECTIONS