ഡബ്ല്യുസിസിയോട് ബഹുമാനം, മീടു മാറ്റമുണ്ടാക്കി :തുറന്നുപറഞ്ഞ് നിമിഷ സജയൻ

By Online Desk .08 02 2019

imran-azhar

 തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച നടിയാണ് നിമിഷ സജയൻ. ശ്രീജ എന്ന പെൺകുട്ടിയുടെ വേഷത്തിൽ നിറഞ്ഞ കൈയ്യടിനേടിയിരുന്നു നിമിഷ. സ്വാഭാവിക അഭിനയ മികവിൽ ശ്രീജയെ മലയാള സിനിമാസ്വാദകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇൗട, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നാല് സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. ആദ്യ മൂന്ന് സിനിമകളും ശ്രദ്ധേയമായി. സ്വന്തം നിലപാടുകൾ ഒരു തുറന്നു പറയാൻ ഒരു മടിയുമായില്ലാത്ത യുവനടി കൂടെയാണ് നിമിഷ സജയൻ. മലയാള സിനിമയിൽ ഡബ്ല്യു.സി.സിപോലുള്ള കൂട്ടായ്മകൾ ശക്തമാകുന്നതിനെയും സമൂഹത്തിൽ മീടുപോലുള്ള പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നതിനെയും പിന്തുണക്കുന്നതായി നിമിഷ സജയൻ പറഞ്ഞു .സ്വകാര്യ ഗൾഫ് മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു നടി.

 


നടിയുടെ വാക്കുകൾ......


തങ്ങളുടെ നിലപാടുകൾ തുറന്ന് പറയുന്നതിനെ ലിംഗവിത്യാസങ്ങളോടെ കാണേണ്ടതില്ല. ഒരാൾക്കുള്ള അനുഭവങ്ങൾ എന്ന നിലക്ക് അതിെന കാണുകയാണ് വേണ്ടത്. ‘മീടു’സമൂഹത്തിൽ ഉണ്ടാക്കിയത് പോസിറ്റീവായ ഫലമെന്നാണ് താൻ കരുതുന്നത്. ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാർക്കൊന്നും സിനിമയിൽ നിന്ന് ചൂഷണങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ കയ്പ്പുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ഉണ്ടെങ്കിൽ അത് പറയുന്നതിൽ നിന്ന് അവരെ തടസപ്പെടുത്തേണ്ട കാര്യവുമില്ല. സാമൂഹിക വിഷയങ്ങളിലും അങ്ങനെ തന്നെയാണ് തെൻറ നിലപാട്. ശബരിമല വിഷയം വന്നപ്പോൾ താനും പ്രതികരിച്ചിരുന്നു.

 

താൽപ്പര്യമുള്ള സ്ത്രീകൾ അവിടേക്ക് പോകെട്ട എന്ന അഭിപ്രായം താൻ പങ്കുവെച്ചിരുന്നു. എന്നാൽ അതിഷ്ടപ്പെടാതെ ചിലർ അഭിപ്രായ പ്രകടനങ്ങൾ നടത്തി. മറ്റുചിലർ പിന്തുണക്കുകയും ചെയ്തു. എന്നിരുന്നാലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുന്നതിനെയാണ് ഇഷ്ടപ്പെടുന്നതെന്നും നിമിഷ വ്യക്തമാക്കി. നടിമാർ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിെൻറ പേരിൽ അവർ അഭിനയിക്കുന്ന സിനിമകൾക്ക് ആളുകൾ കയറില്ല എന്ന ധാരണ തെറ്റാണ്. നടി പറഞ്ഞ കാര്യം അനിഷ്ടം ഉണ്ടാക്കി എന്നതൊന്നും പ്രേക്ഷകരെ ബാധിക്കില്ല. നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കിൽ ആളുകൾ കൃത്യമായും സിനിമ കണ്ടിരിക്കും.