'9'ൽ വാമിക നായികയായി വീണ്ടും മലയാളത്തിലേക്ക്

By Abhirami Sajikumar.13 May, 2018

imran-azhar

വാമിക ഗബ്ബി വീണ്ടും മലയാളത്തിലെത്തുന്നു. ഗോദയിലെ ഗുസ്തിക്കാരിയായാണ് വാമിക മലയാളത്തിൽ അരങ്ങേറിയത്. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന നയനില്‍ വാമികയാണ് നായിക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച പ്രഖ്യാപാനം ഉടനെയുണ്ടാകുമെന്ന് വാമിക തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പൃഥ്വി തന്നെ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ഞുമലനിരകളുടെ പശ്ചാത്തലത്തില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സോണി പിക്‌ചേഴ്‌സിന്റെ ആദ്യ മലയാള സംരംഭം കൂടിയാണിത്.

OTHER SECTIONS