'9'ന്റെ മോഷന്‍ പോസ്റ്റര്‍ ബിജിഎം ഒരുക്കിയത് ശേഖര്‍ മേനോൻ

By Abhirami Sajikumar.13 May, 2018

imran-azhar

 

പൃഥ്വിയെ നായകനാക്കി ജെനൂസ് മുഹമ്മദ് ഒരുക്കുന്ന 'നയന്‍'ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിനോടൊപ്പം തന്നെ പശ്ചാത്തല സംഗീതവും ആരാധകരുടെ ശദ്ധ പിടിച്ചു പറ്റുകയാണ്. ടാ തടിയാ എന്ന ആഷിക് അബു ചിത്രത്തിലെ നായകനായ ശേഖര്‍ മേനോനാണ് സംഗീതം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം നയനിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ആദ്യ 5കെ ജെമിനിയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം കൂടിയാണ് നയന്‍. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

 

 

കേരളത്തിലും ഹിമാലയത്തിലുമാണ് ചിത്രീകരണം. ഒരു ശാസ്ത്രജ്ഞനായാണ് ചിത്രത്തില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്നതാണ്  ചിത്രം.

മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ചിത്രമെന്നും പൃഥ്വി പറയുന്നു. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. 100 ഡേയ്‌സ് ഓഫ് ലവാണ് ജെനൂസ് മുഹമ്മദിന്റെ ആദ്യ സിനിമ. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

OTHER SECTIONS