'സിനിമാ മേഖല തര്‍ക്കങ്ങളല്ല തന്നെ അലട്ടുന്നത്' : 'നിപ്പാ' സിനിമയാക്കുന്നു ജയരാജ്

By BINDU PP .21 Jul, 2018

imran-azhar

 

 

കോഴിക്കോട്: കേരളക്കരയെ ഭീതിയിലാഴ്ത്തി 'നിപ്പാ' സിനിമയാകുന്നു. കേരളത്തെ പിടിപ്പെട്ട മാരക ദുരന്തമായി നമുക്ക് നിപ്പായെ കാണാം. നിപ്പാ കേരളത്തിലെ 17 ളം ജീവനുകളെയാണ് എടുത്തത്. ദേശിയ അവാർഡ് ജേതാവ് ജയരാജാണ് നിപ്പാ എന്ന രോഗത്തെ അഭ്രപാളിയിലേക്ക് കൊണ്ടുവരുന്നത്.രൗദ്രം എന്ന പേരിലായിരിക്കും സിനിമ ഒരുക്കുക. തന്റെ നവരസ പരമ്പരയില്‍ ഉള്‍പ്പെടുത്തിയായിരിക്കും ചിത്രം പുറത്തിറങ്ങുക.നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായിരിക്കും രൗദ്രം. ഈ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജ്. സിനിമാ മേഖലയിലെ തര്‍ക്കങ്ങളല്ല സമൂഹത്തിലെ പ്രശ്‌നങ്ങളാണ് തന്നെ അലട്ടുന്നത്. നിപ്പയെ കുറിച്ചും അന്ന് കോഴിക്കോട് അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും കൂടുതല്‍ അറിഞ്ഞു. സിനിമയുടെ ബീജവുമായാണ് മടങ്ങുന്നത്. നവരസ പരമ്പരയില്‍ ഒടുവില്‍ പുറത്ത് വന്നത് ഭയാനകമാണ്. നിപ്പയെ കുറിച്ചുള്ള ചിത്രം രൗദ്രരസത്തില്‍ ഒരുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നിപ്പയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS