ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 'നിറം' റീ റിലീസിന് ഒരുങ്ങുന്നു !

By online desk.20 10 2019

imran-azhar

 

യുവതി യുവാക്കള്‍ക്കിടയില്‍ പ്രണയത്തിനും സൗഹൃദത്തിനും പുതിയ മാനങ്ങള്‍ നല്‍കിയ ഹിറ്റ് ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിലെത്തിയ നിറം. 1999ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. കുഞ്ചാക്കോ ബോബന്‍ എന്ന നടനെ താരപദവിയിലേക്ക് ഉയര്‍ത്തിയ നിറം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 27ന് കുഞ്ചാക്കോ ബോബന്റെ ജ•ദിനത്തില്‍ ആലപ്പുഴ റൈബാന്‍ തിയേറ്ററിലാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. രാവിലെ 7.30നാണ് ഷോ. ചാക്കോച്ചന്റെ ജന്മദിനാഘോഷത്തിനൊപ്പം ഒരു ക്യാന്‍സര്‍ രോഗിയെ സഹായിക്കാന്‍ കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്.കുഞ്ചാക്കോ ബോബനെയും ശാലിനിയെയും ഹിറ്റ് താരജോഡികളായി ഉയര്‍ത്തിയ ചിത്രത്തില്‍ ജോമോള്‍, ദേവന്‍, ലാലു അലക്‌സ്, ബോബന്‍ ആലമ്മൂടന്‍, അംബിക, ബിന്ദു പണിക്കര്‍, കെ പി എ സി ലളിത, കോവൈ സരള, ബാബു സ്വാമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

OTHER SECTIONS