മകന്റെ ചിത്രം പങ്കുവെച്ച് നിഷാൽ ചന്ദ്ര

By Sooraj Surendran.02 09 2019

imran-azhar

 

 

കുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രം പങ്കുവെച്ച് നിഷാൽ ചന്ദ്ര. മകൻ ദേവാൻഷും ഭാര്യയുമൊത്തുള്ള ചിത്രമാണ് നിഷാൽ ചന്ദ്ര ഫേസ്‍ബുക്കിലൂടെ പങ്കുവെച്ചത്. തന്റെ ഭാര്യ ആൺ കുഞ്ഞിന് ജന്മം നൽകിയ വാർത്തയും നിഷാൽ ചന്ദ്ര സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

'ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങൾക്കായി ഇതാ പരിചയപ്പെടുത്തുന്നു' എന്ന കുറിപ്പോടെയാണ് നിഷാൽ ചന്ദ്ര മകൻ ദേവാൻഷിൻറെ ചിത്രം പങ്കുവെച്ചത്. മലയാളികളുടെ പ്രിയ നായിക കാവ്യാ മാധവൻറെ മുൻ ഭർത്താവാണ് നിഷാൽ ചന്ദ്ര. വിവാഹമോചനത്തിന് ശേഷമാണ് നിഷാൽ ചന്ദ്ര മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയായ രമ്യയെ വിവാഹം ചെയ്യുന്നത്. ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള നിഷാൽ അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്.

 

OTHER SECTIONS