സംവിധായകൻ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു

By Sooraj Surendran .17 08 2020

imran-azhar

 

 

ഹൈദരാബാദ്: പ്രമുഖ ബോളിവുഡ്, മറാഠി സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കരളിലെ അണുബാധ വഷളായി അത്യാസന്ന നിലയിലാകുകയായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ ഋതേഷ് ദേശ്‍മുഖാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

 

ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ ഇദ്ദേഹം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം അതെ പേരിൽ ഹിന്ദിയിൽ സംവിധാനം ചെയ്തിരുന്നു. ബോളിവുഡ് താരം ജോൺ എബ്രഹാമിനെ നായകനാക്കിയും അദ്ദേഹം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

 

2005ല്‍ ‘ഡോംബിവാലി ഫാസ്റ്റ്’ എന്ന മറാത്തി സിനിമയിലൂടെയായിരുന്നു ചലചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മുംബൈ ബോംബ് സ്‌ഫോടനത്തെ ആധാരമാക്കി 2008ല്‍ പുറത്തിറങ്ങിയ മുംബൈ മേരി ജാന്‍ ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് സിനിമ.മൃതദേഹം വൈകിട്ടോടെ സ്വന്തം നാടായ മുംബൈയിലെത്തിക്കും.

 

 

OTHER SECTIONS