നാസയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷനായ സ്‌കൈലാബ് പ്രമേയമാകുന്നു; നിത്യ മേനന്‍ നായികയാകുന്ന തെലുഗു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

By mathew.13 07 2021

imran-azhar 


നിത്യ മേനന്‍, സത്യ ദേവ്, രാഹുല്‍ രാമകൃഷ്ണ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സ്‌കൈലാബ് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നാസയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷന്‍ ആണ് 75-ടണ്‍ ഭാരമുള്ള സ്‌കൈലാബ്.

 

 


ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നതനുസരിച്ച് നാസയുടെ സ്പേസ് സ്റ്റേഷനായ സ്‌കൈലാബ് തന്നെയാണ് ചിത്രത്തിലും പരാമര്‍ശിക്കുന്നത്. സ്‌കൈലാബ് ശിഥിലമാകുമെന്നും, അതിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നും മുന്നറിയിപ്പ് ലഭിക്കുന്നു. ലിംഗംപല്ലി ഗ്രാമത്തിലെ ഗൗരി, ആനന്ദ് രാമറാവു എന്നിവരുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നതാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.


വൈഷ്ണവ് ഖന്ദേറാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനനും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. താനികെല്ല ഭരണി, തുളസി, വിഷ്ണു, അനുഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിത്യ ജവഡി ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. രവിതേജ ഗിരിജല ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പ്രശാന്ത് ആര്‍ വിഹാരി ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

 

OTHER SECTIONS