നിവിന്‍ പോളിയുടെ കനകം കാമിനി കലഹം, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍

By Greeshma padma.15 10 2021

imran-azhar

 

 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് നിര്‍മാണം.

 

മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്‌പെന്‍സും ഉള്‍പ്പെടുത്തിയാണ് ചിത്രം. ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.

സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

 

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റര്‍ടെയിനറായിരിക്കും കനകം കാമിനി കലഹം.നിവിന്‍ പോളി പറഞ്ഞു.

 

എഡിറ്റര്‍മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക് യാക്‌സന്‍ ഗാരി പെരേര,നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കല അനീസ് നാടോടി, മേക്കപ്പ് ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ് മെല്‍വി.ജെ, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

 

 

 

OTHER SECTIONS