നയൻതാരയും കുഞ്ചാക്കോബോബനും ഒരുമിക്കുന്നു ; അപ്പു ഭട്ടതിരി സംവിധായകനാവുന്ന നിഴൽ ചിത്രീകരണം ഉടൻ

By online desk .18 10 2020

imran-azhar

നയൻ‌താര വീണ്ടും മലയാളത്തിലേക്ക് , രാജ്യാന്തര പുരസ്‌ക്കാരങ്ങൾ നേടിയ സിനിമകളുടെയും, ഹിറ്റ് സിനിമകളുടെയും എഡിറ്റർ ആയ അപ്പു ഭട്ടതിരി ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് നിഴൽ . ചിത്രത്തിൽ നയൻതാരയും കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രമാകുന്നത്.

 

എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക . അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് നിഴല്‍.

 

 

ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

 

OTHER SECTIONS