സിനിമാ പരസ്യത്തെ ഭയക്കുന്നെങ്കില്‍ സാരമായ എന്തോ ബാധിച്ചിരിക്കുന്നു: ബെന്യാമിന്‍

By SM.11 08 2022

imran-azhar

 

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്കെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരു സിനിമാ പരസ്യത്തെ പോലും ഭയക്കുന്ന തരത്തില്‍ എത്തിയെങ്കില്‍ നിങ്ങള്‍ക്ക് എന്തോ ബാധിച്ചിരിക്കുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ബെന്യാമിന്റെ പ്രതികരണം.

 

ഒരു സിനിമാ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനം - ബെന്യാമിന്‍ കുറിച്ചു. സിനിമയുടെ റിലീസിന് മുന്നോടിയായ കൊടുത്ത പരസ്യമായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ എന്ന പരസ്യമായിരുന്നു സിനിമക്ക് കൊടുത്തത്. കേരളത്തിലെ റോഡുകളിലെല്ലാം കുഴിയാണെന്ന് ആരോപിക്കുന്നതാണ് പരസ്യമെന്നായിരുന്നു വിമര്‍ശനം.

OTHER SECTIONS