ഞങ്ങള്‍ക്ക് വലിയ ഹിറ്റ് നല്‍കിയ തിരക്കഥാകൃത്തായിരുന്നു, 'ലാൽ സാറിന് വേണ്ടി സച്ചിയെ ആവശ്യമായിരുന്നു'; ആന്റണി പെരുമ്പാവൂർ

By Sooraj Surendran.23 06 2020

imran-azhar

 

 

സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചിയുടെ അകലവിയോഗത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ല സിനിമ ലോകം. കൊമേർഷ്യൽ സിനിമകളുടെ ആത്മാവ് തൊട്ടറിഞ്ഞ തിരക്കഥാകൃത്തും, സംവിധായകനുമായിരുന്നു അദ്ദേഹം. സച്ചിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത്. 'അയ്യപ്പനും കോശിയും' എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം ആദ്യം വിളിക്കുന്നത് സച്ചിയെയാണ്. അത്തരം സിനിമകളോട് തനിക്ക് എന്നും ആരാധന അല്പം കൂടുതലാണെന്നും അദ്ദേഹം പറയുന്നു. 'ലാൽ സാറിന് വേണ്ടി സച്ചിയെ ഞങ്ങൾക്ക് ആവശ്യമായിരുന്നു', റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തായിരുന്നു അദ്ദേഹം ആന്റണി പെരുമ്പാവൂർ പറഞ്ഞു. മലയാള സിനിമയ്ക്ക് എന്നും നികത്താനാകാത്ത നഷ്ടം തന്നെയാണ് സച്ചിയുടെ അകലവിയോഗം അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS