ജയലളിതയായി കാജല്‍ എത്തില്ല

By Amritha AU.17 Apr, 2018

imran-azhar


ചെന്നൈ: എന്‍ടിആറിന്റെ ജീവിതം സിനിമയാക്കുന്നതില്‍ കാജല്‍ ജയലളിതയുടെ വേഷത്തിലെത്തില്ല. ചിത്രത്തില്‍ കാജല്‍ ജയലളിതയുടെ വേഷത്തിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് മറുപടിയുമായി കാജല്‍ നേരിട്ടെത്തിയത്.

ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍ടിആര്‍ ആയി എത്തുന്നത്. ജയലളിതയെ പോലുള്ള പ്രമുഖ നടിയുടെ വേഷം കൈകാര്യം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ എന്നെ ആരും സമീപിച്ചിട്ടില്ലെന്നും കാജല്‍ വ്യക്തമാക്കി.

ബോളിവുഡ് ചിത്രം ക്വീനിന്റെ തമിഴ് റീമേക്കായ പാരിസ് പാരിസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി കാജല്‍ അഗര്‍വാള്‍. തെലുങ്കില്‍ ഏവ് എന്ന ചിത്രത്തിലും ശക്തമായ കഥാപാത്രമാണ് കാജല്‍ അവതരിപ്പിക്കുന്നത്.