അശ്ലീല വീഡിയോ ചിത്രീകരണം ; പൂനം പാണ്ഡെയ്ക്ക് ജാമ്യം

By online desk .13 11 2020

imran-azhar

 

 

പനാജി ; കനക്കോണയിലെ ചാപോലിം ഡാമിൽ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെക്കും ഭർത്താവിനും ജാമ്യം നൽകി കോടതി. കനകോണ ജെഎംഎഫ്സി കോടതിയാണ് പൂനത്തിനു ജാമ്യം അനുവദിച്ചത്. ഒരു വീഡിയോയോ സിനിമയോ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രൊഫഷണൽ ഷൂട്ടിനെ പൊതുജനങ്ങളിൽ ചിലർ അശ്ളീലമാണെന്ന് പറഞ്ഞാലോ അല്ലെങ്കിൽ പൊതുജനങ്ങൾ പ്രതിഷേധിക്കുന്നു എന്ന കാരണത്താലോ അശ്ലീലമെന്നോ അധാർമികമെന്നോ വിശേഷിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നമ്മുടെ ഭരണഘടന അനുവദിച്ച മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കീഴിൽ സിനിമകളും വീഡിയോകളും ഉൾപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.

 


“അത്തരമൊരു ഷൂട്ടിംഗ് നടത്തുന്നത്, ഉചിതമായ അനുമതികൾ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നതും ഡോക്യുമെന്ററി ചിത്രീകരണത്തിന് വിഷയമാണോ എന്നതും വസ്തുവസ്തുതയല്ല. അതിനാൽ, ആരോപണവിധേയമായ കുറ്റകൃത്യത്തെ സംബന്ധിച്ചിടത്തോളം പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിന് ഒരു സഹായവും ചെയ്യാൻ കോടതിക്ക് കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.


“ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെക്കുറിച്ച് പറയുമ്പോൾ, അത് പവിത്രമാണ്, പ്രത്യേകിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം, അത് ജനാധിപത്യത്തിന്റെ അനിവാര്യമായ അടിത്തറയാണ്, അതില്ലെങ്കിൽ ജീവിതം തന്നെ അർത്ഥശൂന്യമായിരിക്കും. ഒരു വീഡിയോയിലോ സിനിമയിലോ അഭിനയിക്കുന്നു, അതാകാം ചിലർ അശ്ലീലമെന്ന് കരുതുന്നത്. മറ്റുചിലർ ഇത് കല എന്ന കാഴ്ചപ്പാടിൽ കാണാനിടയുണ്ട്. ഇത്തരം രംഗങ്ങൾ മുൻപും സിനിമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ”കോടതി ഉത്തരവിൽ പറയുന്നു. സിനിമകൾ നിർമ്മിക്കുക എന്നത് ഒരു കലയാണ്. വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ എല്ലാ നഗ്നതയും അശ്ലീലമാണെന്ന നിഗമനത്തിലെത്താൻ ഒരാൾക്ക് കഴിയില്ല. എന്നും കോടതി വ്യക്തമാക്കി.

 

 

 

OTHER SECTIONS