അശ്ലീല വീഡിയോ ചിത്രീകരണം ; പൂനം പാണ്ഡെയ്ക്കെതിരെ എഫ്‌ഐആർ

By online desk .05 11 2020

imran-azhar

 


പനാജി ; ഗോവയിലെ ചാപോളി ഡാമിൽ അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു. ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാ വിഭാഗമാണ് പൂനത്തിനെതിരെയും വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കാനകോണ പോലീസ് സ്റ്റേഷനിൽ കേസ് നൽകിയത്. നിയന്ത്രിത സർക്കാർ സ്വത്തിൽ വീഡിയോ ചിത്രീകരിച്ചതായി ജിഎഫ്‌പിയുടെ പരാതിയിൽ പറയുന്നു. വിഡിയോയിൽ നഗ്നതാപ്രദർശനം നടത്തിയതായാണ് വിവരം. സംഭവം വിവാദമായതോടെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അശ്ലീല വീഡിയോ പൂനം പിൻവലിച്ചതായാണ് റിപ്പോർട്ട്.

 

 

അശ്ലീല വീഡിയോ ഗോവൻ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണമാണെന്നും ഗോവയുടെ പ്രതിച്ഛായക്ക് ഇത് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. ഗോവയിലെ ചാപോളി ഡാമിലാണ് വീഡിയോ ചിത്രീകരണം നടന്നത്. ഐപിസി (ഇന്ത്യൻ പീനൽ കോഡ്) സെക്ഷൻ 294 പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സൗത്ത് ഗോവ പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി ചോദ്യം ചെയ്യാൻ പാണ്ഡെയെ വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

OTHER SECTIONS